യു.ഡി.എഫിന്റെ സ്ഥാനാർഥി കേവലം ബലിയാട് മാത്രമാണെന്ന് പി.സി. ജോർജ് എം.എൽ.എ. പാലാ മണ്ഡലം എൻ.ഡി.എ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾ വികസന നായകനും സുരക്ഷിത ഭാരതത്തിന്റെ ശക്തനായ കാവൽക്കാരനുമായ നരേന്ദ്ര മോദിയോടൊപ്പമാണ്.
ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും തള്ളിക്കളയുമെന്നും പി.സി. ജോർജ് പറഞ്ഞു. എൻ. ഹരി, അഡ്വ. നാരായണൻ നമ്പൂതിരി, ജേക്കബ് കുര്യാക്കോസ്, ബൈജു ജേക്കബ്, ബിനു പുളിക്കക്കണ്ടം, എൻ.കെ. ശശികുമാർ, പ്രഫ. വിജയകുമാർ, കെ.കെ. ഷാജി, സോമൻ തച്ചേട്ട് എന്നിവർ സംസാരിച്ചു.
Discussion about this post