ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രകോപനപരമായ രീതിയിലാണ് പാകിസ്ഥാൻ പ്രതികരിച്ചത്. കൂടാതെ പാകിസ്ഥാനിലെ രാഷ്ട്രീയ നേതാക്കളും കായികതാരങ്ങളും കലാകാരന്മാരും ഇന്ത്യയ്ക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ് പാക് ഗായിക റബി പിർസാദ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗായികയുടെ ഭീഷണി.
വിഷപാമ്പുകളെ അയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യക്കാരെയും ട്വീറ്റുകളാണ് റാബി പിര്‍സാദ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണിവയെന്ന തലക്കെട്ടോടുകൂടിയാണ് പിര്‍സാദ പാമ്പുകള്‍ക്കൊപ്പം കളിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് തന്റെ പാമ്പ് നരേന്ദ്രമോദിയെ ആക്രമിക്കുമെന്ന് പിര്‍സാദ വീഡിയോയിലൂടെ പരോക്ഷമായി ഭീഷണിപ്പെടുത്തുന്നു .ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍ മാരകമായ പാമ്പുകളെയും മറ്റ് വിഷജീവികളെയും നിയന്ത്രണ രേഖയിലൂടെ അയക്കുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്കുന്നു.
‘ഒരു കശ്മീരി പെണ്‍കുട്ടിയെന്ന നിലയില്‍, ഈ പാമ്പുകളെയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നു നരകത്തില്‍ വെച്ച് മരിക്കാന്‍ തയ്യാറായിക്കൊള്ളുക ഇതായിരുന്നു പിര്‍സാദയുടെ വാക്കുകള്‍ .കശ്മീരികളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാട്ടുകളും പിര്‍സാദ വീഡിയോയില്‍ പങ്കുവെയ്ക്കുന്നു .ഇതാദ്യമായല്ല പിര്‍സാദ ഇത്തരത്തില്‍ ഇന്ത്യയ്ക്കു നേരെ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത്.
Discussion about this post