ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോജിച്ച നായിക തന്നെയാണ് നയൻതാര. നായികാപ്രാധാന്യമുള്ള ചിത്രങ്ങൾക്ക് വലിയ പ്രസക്തിയില്ലാതിരുന്ന കാലത്താണ് നയൻതാര ചിത്രങ്ങൾ സൂപ്പർ ഹിറ്റായത്. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ അവര്‍ ഇതിനകം എഴുപതോളം സിനിമകളില്‍ അഭിനയിച്ചു.തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങി.
ഇത്രയും വര്‍ഷത്തെ സിനിമാമേഖലയിലെ അനുഭവങ്ങളില്‍ തന്നെ ഏറ്റവും അതിശയിപ്പിച്ചതാരെന്ന് പറയുകയാണ് നയൻസ്. സൂപ്പർസ്റ്റാർ രജനീകാന്താണ് തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ താരം. സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റു നിന്ന് കൈകൂപ്പി .വിനയത്തോടെ അദ്ദേഹം സംസാരിക്കൂ, എന്നാണ് താരം പറയുന്നത്.
അതേസമയം താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ലൗ ആക്ഷന്‍ ഡ്രാമ മികച്ച അഭിപ്രായത്തോടെ തീയറ്ററില്‍ മുന്നേറുകയാണ്.മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Discussion about this post