ഹരാരെ: ട്വന്റി-20യില്‍ സിംബാബ്വെയ്ക്കെതിരെ ഇന്ത്യക്ക് മികച്ച വിജയം. 54 റണ്‍സിനാണ് ഇന്ത്യന്‍ സിംബാബ്വെയെ ചുരുട്ടിക്കെട്ടിയത്. നേരത്തെ സിംബാബ്വെയ്ക്ക് 179 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
മൂന്ന് വിക്കറ്റ് നേതിയ പട്ടേലും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ബജനും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു.39 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് റോബിന് ഉത്തപ്പയാണ് ഇന്ത്യയുടെ ടോപ് സ്ക്കോറര്‍. മുരളി വിജയ് 34 ഉം രഹാനെ 33 ും റണ്‍സെടുത്തു. മൂന്ന് വിക്കറ്റെടുത്ത ക്രിസ് മൊഫു ആണ് ബൗളിംഗില്‍ തിളങ്ങിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമിലുള്‍പ്പെട്ട മലയാളി താരം സഞ്ജു സാംസണ് അവസാന ഇലവനില്‍ ഇടംപിടിച്ചില്ല.
Discussion about this post