ജോക്കര്‍ മാൽവെയര്‍ കണ്ടെത്തിയ 24 ആപ്പുകളും പ്ലേ സ്റ്റോറിൽനിന്നു നീക്കം ചെയ്ത് ഗൂഗിളിന്റെ പ്രതിരോധം. സൈബർ ലോകത്ത് മാൽവെയര്‍ ആക്രമണമായി ജോക്കര്‍ മാറിയേക്കും എന്ന് ആശങ്കയുണ്ട്. എന്നാൽ ഇതിനോടകം ലോകത്തെങ്ങും 4,72,000 ആൻഡ്രോയ്ഡ് ഉപയോക്താക്കൾ ജോക്കർ മാൽവെയര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതിനാൽ ഭീഷണിയൊഴിഞ്ഞിട്ടില്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
ഇന്ത്യ, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഖാന, ഗ്രീസ്, ഹോണ്ടുറാസ്, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യാൻമർ, നെതർലൻഡ്, നോർവെ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, സെപ്യിൻ, സ്വീഡൻ അമെരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, ചൈന, തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് ജോക്കർ ആക്രമണത്തിന് ഇരയായിരിക്കുന്നത്.
ഫോണുകളിലെത്തിയ ശേഷം ആൻഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവർത്തനം ആരംഭിച്ച് ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങൾ, കോണ്ടാക്റ്റുകൾ, വണ്‍ ടൈം പാസ്വേർഡുകൾ തുടങ്ങിയവ കൈക്കലാക്കുന്ന തരത്തിലാണ് ജോക്കർ മാൽവെയറിന്റെ പ്രവർത്തനം.
Discussion about this post