ശ്രീനഗര്‍: ജമ്മു കാശ്മീരിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് കുട്ടികള്‍ മരിച്ചു. നാലുപേരെ കാണാതായി. ശ്രീനഗറില്‍നിന്ന് 76 കിലോമീറ്റര്‍ അകലെ സോനാമാര്‍ഗില്‍ വ്യാഴാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
മരിച്ചവരില്‍ ഒരാള്‍ 15കാരനായ ഇഖ്റ നസീറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രണ്ട് കുട്ടികളുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് കണ്ടെടുത്തത്. കേലന്ഗ്രാമത്തില് നിന്നുള്ള രണ്ടു പേരെയും ഗംഗന്ഗീറില് നിന്നുള്ള രണ്ട് തൊഴിലാളികളെയുമാണ് കാണാതായത്. ചില വാഹനങ്ങളും ശക്തമായ ഒഴുക്കില്‍പ്പെട്ടിട്ടുണ്ട്. പെട്ടെന്നുണ്ടായ അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും കുല്ലന്, സോനാമാര്‍ഗ്, നിലഗ്രര് എന്നിവിടങ്ങളില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ശ്രീനഗര്‍ലേ ദേശീയപാത അടച്ചിട്ടു. വിനോദസഞ്ചാരികളടക്കം നിരവധി പേര് ഈ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടേക്ക് സൈന്യത്തെ അയച്ചിട്ടുണ്ട്.ദുരന്തത്തിലകപ്പെട്ട നാല് സ്പെയിന്‍കാരെയും രണ്ട് എന്ജിനീയര്മാരെയും സൈന്യം രക്ഷപ്പെടുത്തി. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം ആരംഭിച്ചു.
Discussion about this post