വിദ്യാര്‍ത്ഥികളായ ഒന്‍പത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കോഴിക്കടയുടമയെ മേല്‍പ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു. ചെമ്മനാട് വിവാ ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന ചാക്കരംകോട് സ്വദേശി അബ്ദുല്‍ ബഷീര്‍(60) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പുകള്‍ പ്രകാരം ഒന്‍പത് കേസെടുത്തു.
കോഴിയിറച്ചി വാങ്ങാനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചാണ് പ്രതി പീഡനത്തിനിരയാക്കിയത്. കോഴിക്കടയോടുചേര്ന്ന മുറിയാണ് ഇതിനുപയോഗിച്ചത്.പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ പണവും മിഠായികളും നല്‍കും. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ കുട്ടികളെ അധ്യാപകര്‍ നിരീക്ഷിച്ചിരുന്നു. പന്തികേട് തോന്നിയപ്പോള്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ഇവര്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. പിന്നീടാണ് പോലീസില്‍ അറിയിച്ചത്
മാര്‍ച്ച് മുതല്‍ പീഡനംനടന്നതായാണ് മൊഴി. ഹൊസ്ദുര്‍ഗ് ജെ.സി.എം.-രണ്ട് കോടതിയില്‍ ഹാജരാക്കിയ അബ്ദുല്‍ ബഷീറിനെ റിമാന്‍ഡ് ചെയ്തു.
Discussion about this post