ഐപിഎല്‍ വാതുവയ്പ്പു സംബന്ധിച്ച ആര്‍എം ലോധ സമിതിയുടെ റിപ്പോര്‍ട്ട് പഠിക്കാനായി ബിസിസിഐ ഉപസമിതിയെ നിയോഗിച്ചു. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐപിഎല്‍ ഭരണ സമിതിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഇന്നു ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
ലോധ സമിതിയുടെ ഉത്തരവ് നടപ്പാക്കുമെന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല അറിയിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സിനേയും രാജസ്ഥാന് റോയല്‍സിനേയും വിലക്കിയതിനു ശേഷം ചേരുന്ന ആദ്യ യോഗമാണിത്.
Discussion about this post