ഫിറ്റിനസ്സിന്റെ കാര്യത്തിൽ ഇപ്പോൾ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് മോഹന്‍ലാല്‍
.ലാലിന്റെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന പല ചിത്രങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. പലതവണ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിൽ മകൻ പ്രണവിനെ ചുമലിലേറ്റിയുള്ള ചിത്രങ്ങളടക്കം പലതും വൈറലായി മാറിയിരുന്നു.
ഇപ്പോൾ ഇതാ വീണ്ടും മോഹന്‍ലാലിന്റെ ജിമ്മിലെ വർക്ക് ഔട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി വൈറലാകുകയാണ്.അടുത്ത കാലത്തായി നിരന്തരം മോഹൻലാൽ ജിമ്മിൽ സമയം ചിലവഴിക്കാറുണ്ട്.ലാലേട്ടൻ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ ആണ് അദ്ദേഹം ഇനി അഭിനയിക്കുന്നത്.
Discussion about this post