ഹിന്ദു,സിഖ്,ബുദ്ധ,ജൈന മത വിശ്വാസികള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ ദീപാവലി ആഘോഷിച്ച് ദീപം തെളിയിക്കുന്നത് രാജ്യത്തിന്റെ പ്രധാന അടിസ്ഥാന തത്വമായ മതസ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്ന് തന്റെ ആശംസാ സന്ദേശത്തില്‍ ട്രംപ് അറിയിച്ചു.
ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ വിജയത്തെ അനുസ്മരിക്കാനുള്ളതാണ് ഈ കാലഘട്ടം. തിന്മയേക്കാള് നല്ലത് അജ്ഞതയേ കുറിച്ചുള്ള അറിവാണ് എല്ലാവര്ക്കും ആശംസകള്‍ നേരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യന്‍ വംശജര്‍ക്കൊപ്പം കഴിഞ്ഞ ദിവസം ട്രംപ് വൈറ്റ് ഹൗസിലെ തന്റെ ഓഫീസില്‍ ദീപാവലി ആഘോഷിച്ചിരുന്നു. ഞങ്ങളുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ ഞാനും എന്റെ ഭരണകൂടവും സംരക്ഷിക്കും. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും അവരുടെ വിശ്വാസത്തിനും മനഃസാക്ഷിക്കും അനുസരിച്ച് ആരാധന നടത്താന്‍ പ്രാപ്തമാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Discussion about this post