മുഖ്യമന്ത്രിക്കെതിരായ ചെരിപ്പേറില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ സബ്മിഷനുമായി ഭരണപക്ഷം എത്തി. സംഭവം വിശദമായി ഐജി അന്വേഷിക്കുമെന്ന് അറിയിച്ചു. സംഭവത്തില്‍ 50ല്‍ അധികം പേര്‍ക്കെതിരെ കേസെടുത്തു.ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. സിപിഎം പൊതു സമൂഹത്തിനു മുന്നില്‍ പരിഹാസ്യരാകുന്നു എന്ന് ബെന്നി ബെഹനാന് ആരോപിച്ചു. സുരക്ഷാ നടപടി ഉണ്ടായാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിഷേധം നടത്തിയത് സിപിഎം പള്ളിച്ചല്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണെന്ന് അറിഞ്ഞു. ഡിവൈഎഫ്ഐയുടെ ഈ വക പപ്രതിഷേധം മോശമായെന്നു സ്പീക്കര്‍ അറിയിച്ചു.
Discussion about this post