മുംബൈ: മുംബൈ സ്ഫോടന കേസിലെ പ്രധാന പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയ പശ്ചാത്തലത്തില്‍ മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. നാഗ്പൂര്‍ ജയില്‍ പരിസരത്ത് നിരോധനാഞ്ജയും പ്രഖ്യാപിച്ചു. മുംബൈയിലെ സംഘര്‍ഷ സാധ്യതാ മേഖലകളില്‍ സുരക്ഷ കര്‍ശനമാക്കി.
ഇന്നു രാവിലെ 6.35നായിരുന്നു മുംബൈ സ്ഫോടന കേസിലെ പ്രധാന പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് മേമനെ തൂക്കിലേറ്റിയത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
Discussion about this post