കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന ബംഗാളില്‍ മമത ബാനര്‍ജിക്ക് ശക്തമായ മറുപടി നല്‍കാനൊരുങ്ങി ബിജെപി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ നരേന്ദ്ര മോദി ഗവണ്മെന്റിനെ അഭിനന്ദിച്ച് തിങ്കളാഴ്ച കൂറ്റന്‍ മാര്‍ച്ച് നടത്തുമെന്ന് ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ അറിയിച്ചു.
ബംഗാള്‍ പൂര്‍ണമായും പൗരത്വ ഭേദഗതിക്കെതിരാണെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാദം ഇതോടെ തീരും. 50000ത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. ധര്‍മതലയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് സ്വാമി വിവേകാനന്ദന്റെ വീടിനടുത്ത് സമാപിക്കും.
Discussion about this post