ധാക്ക: ബംഗ്ലാദേശ് രാജ്യത്തിന്റെ സ്ഥാപകന്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തുന്ന ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് അഞ്ച് ഇന്ത്യന്‍ താരങ്ങളെ ആവശ്യപ്പെട്ട് ബംഗ്ലദേശ്. എം.എസ്. ധോണി, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, രോഹിത് ശര്‍മ എന്നീ താരങ്ങളെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യ ഇലവനും ലോക ഇലവനും തമ്മില്‍ നടക്കുന്ന മത്സരങ്ങളില്‍ ഏഷ്യ ഇലവനുവേണ്ടിയാണ് താരങ്ങളെ ആവശ്യപ്പെട്ടത്.
അതേസമയം ആരൊക്കെ ഏഷ്യ ഇലവനു വേണ്ടി കളിക്കുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി തീരുമാനിക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു.
2020 മാര്‍ച്ച് 18, 21 തീയതികളിലായി ധാക്കയിലാണ് ട്വന്റി20 മത്സരം നടക്കുക. പാകിസ്ഥാന് ഇല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടുന്നതാകും ടൂര്‍ണമെന്റില്‍ ഏഷ്യ ഇലവന്റെ ടീം.
Discussion about this post