കാബൂള്‍: താലിബാനില്‍ ഐക്യത്തിന് ആഹ്വാനം ചെയ്ത് അഫ്ഗാന്‍ താലിബാന്റെ പുതിയതലവന്‍ രംഗത്ത്. സംഘടനയില്‍ ഐക്യമുണ്ടാവണം. അല്ലാതെയുള്ള താലിബാന്‍ അംഗങ്ങളുടെ പെരുമാറ്റവും അഭിപ്രായ പ്രകടനങ്ങളും എതിരാളികളെ സന്തോഷിപ്പിക്കാനെ ഉപകരിക്കുകയുളളുവെന്നും പുതിയ തലവന്‍ അക്തര്‍ മന്‍സൂര്‍ ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാക്കി. താലിബാന്റെ പുതിയ തലവനായി അക്തര്‍ മന്‍സൂറിനെ നിയമിച്ചുവെന്ന വാര്‍ത്ത ചില താലിബാന്‍ വക്താക്കള്‍ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്‍സൂര്‍ ശബ്ദ സന്ദേശം പുറത്തു വിട്ടത്.
താലിബാന്‍ തലവനായിരുന്ന മുല്ല ഒമര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അക്തര്‍ മന്‍സൂറിനെ നേതാവായി താലിബാന്‍ തെരഞ്ഞെടുത്തത്. 30 മിനിറ്റ് ദൈര്‍ഘ്യമുളള മന്‍സൂറിന്റെ ശബ്ദ സന്ദേശം താലിബാന്‍ വക്താക്കള്‍ തന്നെയാണ് പുറത്തുവിട്ടത്.
Discussion about this post