കഴിഞ്ഞ ദിവസം തുംഗൂറിലുള്ള സിദ്ധ ഗംഗാ മഠത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് എടുത്ത ചിത്രങ്ങളിലാണ് മോദി ത്രിപുണ്ഡ്രം അണിഞ്ഞിരുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫാന്‍സി ഡ്രസ് തുടങ്ങിയ പരിഹാസവുമായി ഇടത് സൈബര്‍ പേജുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അണിഞ്ഞ ത്രിപുണ്ഡ്രം അത്ര നിസാരമല്ല എന്ന് വ്യക്തമാക്കുകയാണ് സോഷ്യല്‍ മീഡിയ

എന്താണ് ത്രിപുണ്ഡ്രം? മധ്യത്തിലുള്ള മൂന്ന് കൈവിരലുകളാല്‍ നെറ്റിയില്‍ ഭസ്മംകൊണ്ട് മൂന്ന് രേഖകള്‍ അണിയുന്നതിനെയാണ് ത്രിപുണ്ഡ്രമെന്ന് പറയുന്നത്. ത്രിപുണ്ഡ്രമണിഞ്ഞവന്‍ പരമശിവന് തുല്യനാണെന്ന് ഭാരതീയ പൗരാണിക ഗ്രന്ഥങ്ങള്‍ പറയുന്നു.
‘ശ്രീകരം ച പവിത്രം ച ശോകനിവാരണം ലോകേ വശീകരം പുംസാം ഭസ്മം ത്രൈലോക്യപാവനം’ എന്ന് ഭസ്മത്തിന്റെ മാഹാത്മ്യത്തെപ്പറ്റി പറയുന്നു. ഒറ്റഭസ്മക്കുറി സകലര്‍ക്കുമണിയാം. എന്നാല്‍ സന്യാസിമാര്‍ക്കു മാത്രമേ ത്രിപുണ്ഡ്രം അണിയാന്‍ അധികാരമുള്ളൂവെന്നാണ് ഒരു വിശ്വാസം. എന്നാല്‍ ജാബാലോപനിഷത്തില്‍ ഇത് എല്ലാവര്‍ക്കും ധരിക്കാവുന്നതാണെന്ന് പറയുന്നുണ്ട്
‘ യോ വിദ്വാന്‍ ബ്രഹ്മചാരി
ഗൃഹീ വാനപ്രസ്ഥോ
യതിര്‍ വാ സ മഹാപാത
കോപപാത കേഭ്യ: പൂ തോ ഭവതി.സ സര്‍വാന്‍
ദേവാന്‍ ധ്യാതോ ഭവതി
സ സര്‍വേഷു തീര്‍ത്ഥേഷു
സ്‌നാതോ ഭവതി, സകല രുദ്രമന്ത്രജപീ ഭവതി, ന സ
പുനരാവര്‍ത്തതേ ന സ
പുനരാവര്‍ത്തതേ ഇതി ഓം സദിത്യുപനിഷത് .’അര്‍ത്ഥം: ഇങ്ങനെ ഭസ്മം ധരിക്കുന്നവര്‍ ബ്രഹ്മചാരിയോ ഗൃഹസ്ഥനോ, വാനപ്രസ്ഥനോ, സന്യാസിയോ ആരായാലും അവന്‍ മഹാപാതകങ്ങളില്‍ നിന്നും ഉപപാതകങ്ങളില്‍ നിന്നും മുക്തനായി ഭവിക്കുന്നു. അവന്‍ സകല ദേവന്മാരെയും ധ്യാനിച്ചവനാകുന്നു. സര്‍വ്വ തീര്‍ത്ഥങ്ങളിലും സ്‌നാനം ചെയ്തവനാകുന്നു. സര്‍വ്വ രുദ്രമന്ത്രങ്ങളും ജപിച്ചവനാകുന്നു. അവന് പുനര്‍ജന്മമില്ല. ഇത് സത്യമാണ് എന്ന് ഉപനിഷത്ത്.-
എന്നിങ്ങനെ ജാബാലോപനിഷത്ത് സൂക്തം 21 വ്യക്തമാക്കുന്നു.









Discussion about this post