ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല അക്രമത്തിന്റെ മറവില്‍ വീണ്ടും കാശ്മീര്‍ വിഘടന വാദം ഉയരുന്നു. മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലടാക്കം പലയിടത്തും കാശ്മീര്‍ വിഘടനവാദികള്‍ കാശ്മീരിനെ മോചിപ്പിക്കുകയെന്ന പോസ്റ്ററുമായെത്തി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല അക്രമത്തിനെ അപലപിയ്ക്കാനെന്ന പേരില്‍ കൂടീയ ജനക്കൂട്ടമാണ് കാശ്മീരിനെ മോചിപ്പിക്കുകയെന്ന മുദ്രാവാക്യവുമായെത്തിയത്.
മുംബൈയില്‍ അത്തരം പോസ്റ്റര്‍ ഉയര്‍ത്തിയതിനെ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അതിശക്തമായി എതിര്‍ത്തു.
‘എന്തിന് വേണ്ടിയുള്ള പ്രതിഷേധമാണിത്? എന്തിനാണ് കാശ്മീരിനെ വിഘടിപ്പിക്കുകയെന്ന പോസ്റ്റര്‍? ഇത്തരം വിഘടനവാദികളെ എന്തിനായാണ് നാം സഹിയ്ക്കുന്നത്? കാശ്മീരിനെ മോചിപ്പിക്കുകയെന്ന പോസ്റ്ററുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ രണ്ടു കിലോമീറ്ററരികില്‍ വരെ ആസാദി ഗ്യാങ്ങ് എത്തി. ഉദ്ധവ് ജി, നിങ്ങളുടെ മൂക്കിനുകീഴെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ അനുവദിയ്ക്കുകയാണോ താങ്കള്‍?’ ദേവേന്ദ്ര ഫട്‌നാവിസ് ട്വിറ്ററിലൂടെ ചോദിച്ചു.
Protest is for what exactly?
Why slogans of “Free Kashmir”?
How can we tolerate such separatist elements in Mumbai?
‘Free Kashmir’ slogans by Azadi gang at 2km from CMO?
Uddhav ji are you going to tolerate this Free Kashmir Anti India campaign right under your nose???@OfficeofUT https://t.co/zkWRjxuTqA— Devendra Fadnavis (Modi Ka Parivar) (@Dev_Fadnavis) January 6, 2020
നൂറുപേരോളം ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ തടിച്ചുകൂടിയിരുന്നു. കാശ്മീര്‍ വിഘടനവാദമുയര്‍ത്തുന്ന പോസ്റ്റര്‍ പിടിച്ചുനില്‍ക്കുന്നവരുടേ വീഡിയോയും ട്വിറ്ററിലൂടെ ദേവേന്ദ്രഫട്‌നാവിസ് പുറത്തുവിട്ടിരുന്നു. ഇതിനിടെ സമരത്തിന്റെ മറവില്‍ രാജ്യവിരുദ്ധ ശക്തികള്‍ രംഗത്തെത്തിയത് കേന്ദ്രസര്‍ക്കാരും ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. കാശ്മീര്‍ മോചിന മുദ്രാവാക്യമുയര്‍ന്നതുള്‍പ്പടെയുള്ള സംഭവങ്ങളില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കേന്ദ്രം. അതേസമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇത്തരം സംഭവങ്ങളോട് ഉദാസീന മനോഭാവം സ്വീകരിക്കുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.









Discussion about this post