കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കൽ ദൗത്യം പൂർണ്ണമായി. സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങളിലെ അവസാനത്തേതായ ഗോൾഡൻ കായലോരവും നിലം പൊത്തിയതോടെയാണ് തീരപരിപാലന നിയമ ലംഘനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പായത്.
നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്നും 26 മിനിട്ട് വൈകി 1.56നാണ് ഗോൾഡൻ കായലോരം പൊളിക്കാനുള്ള ആദ്യ സൈറൺ മുഴങ്ങിയത്. 2.19ന് രണ്ടാം സൈറണും 2.31ന് മൂന്നാം സൈറണും മുഴങ്ങി. തൊട്ടടുത്ത നിമിഷം സ്ഫോടനം നടന്നു.
17 നിലകളിലായി 40 അപാർട്ട്മെന്റുകളായിരുന്നു ഗോൾഡൻ കായലോരം ഫ്ളാറ്റിൽ ഉണ്ടായിരുന്നത്. 14.8 കിലോ സ്ഫോടക വസ്തുക്കളാണ് ഇത് പൊളിക്കാൻ ഉപയോഗിച്ചത്. ഫ്ലാറ്റിന് സമീപം അങ്കണവാടി കെട്ടിടം ഉണ്ടായിരുന്നതിനാൽ ഗോൾഡൻ കായലോരം പൊളിക്കാൻ കനത്ത ജാഗ്രതയാണ് പാലിച്ചിരുന്നത്. 7100 ടൺ അവശിഷ്ടങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെട്ടിടങ്ങൾ പൊളിച്ച വിവരം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നാളെ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകും.
#WATCH Maradu flats demolition: Golden Kayalorum apartment demolished through a controlled implosion. All 4 illegal apartment towers have now been demolished. #Kerala pic.twitter.com/TBvHBjuIZR
— ANI (@ANI) January 12, 2020
Discussion about this post