കൊല്‍ക്കത്ത: ഒരു ദശാബ്ദത്തിനുശേഷം സോണി കോര്പ്പറേഷന് രാജ്യത്ത് ഉത്പാദനം തുടങ്ങുന്നു. മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ യുടെ ഭാഗമായാണ് സോണി കോര്പ്പറേഷന് രാജ്യത്ത് ഉത്പാദനം തുടങ്ങുന്നത്. ചെന്നൈയ്ക്കടുത്തുള്ള ഫോക്സ്കോണ്‍ പ്ലാന്റിലാകും സോണിയുടെ ബ്രാവിയ മോഡല്‍ ടെലിവിഷന്‍ നിര്‍മിക്കുക.
സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നതിന്റെ സാധ്യതകളും കമ്പനി തേടുന്നുണ്ടെന്ന് സോണി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. പുതിയതായി നിര്‍മിക്കുന്ന പ്ലാന്റിലാകും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണം.
പ്രദേശികമായി ഉത്പാദിപ്പിക്കുമ്പോള്‍ നിര്‍മാണ ചെലവ് കുറയ്ക്കാന്‍ കഴിയും. പുതിയ മോഡലുകള്‍ പെട്ടെന്ന് പുറത്തിറക്കാന്‍ കഴിയുന്നതോടൊപ്പം മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നതും കമ്പനിക്ക് ഗുണകരമാണെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.
Discussion about this post