മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ മലപ്പുറം കുറ്റിപ്പുറത്ത് കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചത്തായി റിപ്പോർട്ട്. ഒടുവില്‍ സേവാഭാരതി വാഹനത്തില്‍ വെള്ളം എത്തിച്ചു നല്‍കുകയായിരുന്നു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഹിന്ദുക്കള്‍ കൂടുതലായി താമസിക്കുന്ന കോളനിയിലെ കുടിവെള്ള വിതരണമാണ് തടസപ്പെടുത്തിയത്. തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയാണ് ഇവിടുത്തെ വീട്ടുകാര്‍ക്ക് കുടിവെള്ളം നല്‍കിയിരുന്നത്.
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പ്രതിഷേധങ്ങളുടെ പേരില്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിക്കുകയായിരുന്നു. സംഭവം അറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ ടാങ്കുകളിലായി കുടിവെള്ളം നിറച്ച് ഇവിടെ എത്തിക്കുകായിരുന്നു.
അതേസമയം കുടിവെള്ളം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.
https://www.facebook.com/vibitha.vijayakumar/posts/10207104893257800
Discussion about this post