കോഴിക്കോട്: പാട്ടുപാടരുതെന്നും ഓണാഘോഷത്തിന് ഹിന്ദു വീടുകളിൽ നിന്ന് ആഹാരം കഴിക്കരുതെന്നും പ്രസംഗിക്കുന്ന ഒരു വിഭാഗം മുസ്ലിം മത പണ്ഡിതരെ വിമര്‍ശിച്ച് നടന് മാമുക്കോയ. അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്ന് മാമുക്കോയ പറഞ്ഞു. കോഴിക്കോട് സ്പര്‍ശം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ.
നിലവിളക്ക് കത്തിക്കുന്നതിനെ പോലും എതിര്‍ക്കുന്നവരുണ്ട്. ജാതീയതയുടെയും മതത്തിന്റെയും പേരിലുള്ള വര്‍ഗീയ ചിന്ത മനസില്‍ നിന്ന് പോയാലേ നാം നന്നാകൂവെന്നും മാമുക്കോയ ചൂണ്ടിക്കാട്ടി.
Discussion about this post