രോഗബാധയുണ്ടെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടാമത്തെയാൾക്കും കൊറോണ സ്ഥിരീകരിച്ചു.പരിശോധനയ്ക്കയച്ച സാമ്പിളിന്റെ റിസൾട്ട് വന്നപ്പോൾ ഫലം പോസിറ്റീവ് ആയതോടെയാണ് സർക്കാർ ഔദ്യോഗികമായി രോഗബാധ സ്ഥിരീകരിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളേജിലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ അകെ 124 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.ഐസൊലേഷൻ വാർഡിൽ കിടക്കുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.













Discussion about this post