സ്വകാര്യ ബസുടമകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രശ്നപരിഹാരത്തിനായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ സംഘടനയുടെ പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തും.
ഇന്ധന വിലയിലുണ്ടായ വർധനവ് പരിഗണിച്ച് മിനിമം ബസ് ചാർജ് 10 രൂപയാക്കി ഉയർത്തുക, രണ്ടര കിലോമീറ്റർ ദൂരം മിനിമം ചാർജിലെ സഞ്ചാര പരിധിയാക്കി കുറയ്ക്കുക, സ്കൂൾ വിദ്യാർത്ഥികളുടെ കൺസഷൻ നിനക്ക് ഒരു രൂപയിൽ നിന്നും അഞ്ചു രൂപയാക്കുക എന്നിവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങൾ. മാസങ്ങൾക്ക് മുമ്പ് നവംബർ 22 ന് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ബസ്സുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും, രണ്ടുമാസം സാവകാശം വേണമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്ന് പിന്മാറിയിരുന്നു
Discussion about this post