കേരള സംസ്ഥാനത്തെ ഭരണ സർവീസിലേക്കുള്ള പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ന് നടക്കും. രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. ഒന്നാം പേപ്പറിന്റെ പരീക്ഷ, രാവിലെ 10 മണിക്കും, രണ്ടാം പേപ്പർ പരീക്ഷ ഉച്ചയ്ക്ക് 1: 30 നും ആണ് നടത്താൻ തീരുമാനം. 4, 01,379 പേർ പരീക്ഷ എഴുതുമെന്നാണ് കേരള പി.എസ്.സി വെളിപ്പെടുത്തിയിരിക്കുന്നത്.
അപേക്ഷകർക്ക് ഫെബ്രുവരി 7 മുതൽ, തങ്ങളുടെ പ്രൊഫൈലിൽ നിന്നും പരീക്ഷയ്ക്കുള്ള അഡ്മിഷൻ കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കുമെന്നും പി.എസ്.സി അറിയിച്ചു. സംസ്ഥാനത്തിൽ ആകെ മൊത്തം രണ്ടായിരത്തോളം പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
Discussion about this post