സ്വകാര്യ ബസുകളിൽ ഏകീകൃത നിറം മാത്രമേ ഉപയോഗിക്കാവൂ എന്ന ചട്ടത്തിൽ ഇളവ് വരുത്തി സംസ്ഥാന ഗതാഗത വകുപ്പ്.ബസുകളിൽ, ചാരനിറത്തിലുള്ള വര മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദ്ദേശത്തിലാണ് ഭേദദഗതി. വെള്ളനിറത്തിലുള്ള ബസ്സുകളുടെ മധ്യഭാഗത്ത് വയലറ്റ്, സ്വർണ്ണ നിറങ്ങളും ഉപയോഗിക്കാമെന്നാണ് പുതിയ തീരുമാനം.
നേരത്തെ ഇറക്കിയ ഉത്തരവിൽ ടൂറിസ്റ്റ് ബസ്സുകളിൽ വെള്ളയും മധ്യഭാഗത്ത് കടുത്ത ചാര നിറത്തിലുള്ള വരയും മാത്രം ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. ഇത് കൂടാതെ പിൻവശത്തെ 45 മീറ്റർ വീതിയിൽ ബസിന്റെ പേരും ബസ് ഉടമയുടെ മേൽവിലാസവും എഴുതാനുള്ള അനുവാദ കൊടുത്തിട്ടുണ്ട്. മാർച്ച് മാസം മുതൽ ഇത് നടപ്പിലാക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
Discussion about this post