തമിഴ്‌നടന്‍ വിജയ് യെ, സി ജോസഫ് വിജയ് എന്ന് ചേര്‍ത്ത് വിളിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം എംഎല്‍എ പി.വി അന്‍വര്‍. ആദായനികുതി വകുപ്പ് വിജയ് യെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് എന്ന് സൂചിപ്പിച്ചാണ് അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് ഇങ്ങനെ-
ചരിത്രത്തെ മാറ്റി മറിക്കും..
എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തും..
നിലപാടുകള്‍ വിളിച്ച് പറഞ്ഞ നാള്‍
മുതല്‍ അവര്‍ വേട്ടയാടല്‍ തുടങ്ങി..
മെര്‍സ്സല്‍ എന്ന ചിത്രം ദ്രാവിഡമണ്ണില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് അത്രമാത്രം തടയിട്ടിട്ടുണ്ട് എന്ന് വ്യക്തം..
സി.ജോസഫ് വിജയ്ക്ക് ഐക്യധാര്‍ഢ്യം

നേരത്തെ മെര്‍സല്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനിടയില്‍ വിജയ് യെ പിതാവിന്റെ പേര് ചേര്‍ത്ത് ചില സംഘടനകള്‍ വിശേഷിപ്പിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് ചില കേന്ദ്രങ്ങള്‍ മുന്നോട്ട് വന്നു. വിജയ് യുടെ മതം ഏതെന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം പ്രയോഗം എന്നായിരുന്നു അന്നത്തെ വിമര്‍ശനം. ജോസഫ് സി വിജയ് എന്ന് ആരും പറയാത്തത് ഐഡിനിറ്റി മറയ്ക്കുന്നതിന്റെ ഭാഗമാണെന്ന് ചില യാഥാസ്ഥിതിക സംഘടനകളും പ്രചരിപ്പിച്ചിരുന്നു.
ിജയ്‌യെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് എസ്എഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിജയ്‌ക്കെതിരെയുള്ള നടപടിയെ വിമര്‍ശിച്ചത്. വിജയ് ആരാധകരും നടനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതേസമയം ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ താരം പണമിടപാട് സംബന്ധിച്ച് ചില ക്രമക്കേടുകള്‍ നടത്തിയതായി വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗില്‍ എന്ന ചിത്രത്തിന് വേണ്ടി കൈപറ്റിയ പണത്തിന്റെ രേഖകള്‍ വിജയി യുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിര്‍മ്മാതാവിന്റെ കയ്യിലുള്ള രേഖയും ഇതുമായി വൈരുദ്ധ്യമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.













Discussion about this post