ചൈനയിൽ കൊറോണ വൈറസ് മരണം വിതയ്ക്കുന്ന സാഹചര്യത്തിൽ, നാട്ടിലേക്ക് പോകാനെത്തിയ മലയാളി വിദ്യാർഥികൾ വിമാനത്താവളത്തിൽ കുടുങ്ങി. സിംഗപ്പൂർ വിമാനക്കമ്പനി വിമാനത്തിൽ കയറാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് ചൈനയിലെ കുനിംങ് വിമാനത്താവളത്തിലാണ് മലയാളി വിദ്യാർഥികൾ കുടുങ്ങിയത്. സിംഗപ്പൂർ വഴി ഇന്ത്യയിലേക്ക് പോകാനുള്ള പദ്ധതിയായിരുന്നു വിദ്യാർത്ഥികളുടെ. പക്ഷേ, സിംഗപ്പൂരിൽ വിദേശികൾക്ക് വിലക്കുള്ളതിനാൽ, വിദ്യാർത്ഥികളെ വിമാന ജീവനക്കാർ വിമാനത്തിൽ കയറ്റിയില്ല. സിംഗപ്പൂർ ഭരണകൂടത്തിന്റെ കർശന നിർദ്ദേശം മറികടക്കാനാവില്ലെന്ന് വിമാന ജീവനക്കാർ അറിയിച്ചു.
നാട്ടിലേക്ക് പോകാൻ പുറത്തിറങ്ങിയതിനാൽ, ഇനി തിരിച്ച് ഹോസ്റ്റലിലേക്ക് ചെന്നാൽ കയറ്റില്ലെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ഹോസ്റ്റൽ വിട്ട് പുറത്ത് പോകുന്നവരെ തിരിച്ച് അതിനകത്തേക്ക് കയറ്റുന്നില്ല എന്ന സാഹചര്യം നിലവിലുള്ളതിനാൽ, വിദ്യാർത്ഥികൾക്ക് ഇനി ഹോസ്റ്റലിൽ കയറാനും സാധിക്കില്ല. വിദ്യാർത്ഥികൾ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്
Discussion about this post