1103 കോടി രൂപയുടെ അധിക ബാധ്യത ജനങ്ങളുടെ തലയിൽ വച്ചു കൊടുത്തതാണ് പുതിയ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല പ്രഖ്യാപനങ്ങളും മുൻവർഷങ്ങളിലെ ബജറ്റിന്റെ ആവർത്തനം മാത്രമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റ് തൊട്ട് പ്രഖ്യാപിക്കുന്ന വയനാടൻ കാപ്പി കുടിക്കാൻ കേരളത്തിലാർക്കും ഭാഗ്യമുണ്ടായിട്ടില്ലെന്നും ചെന്നിത്തല പരിഹസിച്ചു.
കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകൾ കഴിഞ്ഞവർഷവും പ്രഖ്യാപിച്ചിരുന്നു, പക്ഷേ, ഒറ്റ രൂപ പോലും ചിലവാക്കി കണ്ടിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അച്യുതാനന്ദന്റെ കാലം മുതൽ കേൾക്കുന്നതാണ് തെക്കുവടക്ക് ജലപാതയെന്നും ഇപ്രാവശ്യവും ആ പ്രഖ്യാപനം ആവർത്തിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.













Discussion about this post