ആതുര സേവന രംഗം ശുദ്ധീകരിക്കാനുറച്ചു കേരള സർക്കാർ. സംസ്ഥാനത്ത് ആദ്യമായി മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കുന്നു. സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് വിജിലൻസ് രൂപീകരണം നടക്കുക. മെഡിക്കൽ കോളേജ് അടക്കമുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് കൈക്കൂലിയും തടയുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
മെഡിക്കൽ കോളേജ് ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നുവെന്ന് പരാതിയുയരുന്നതും, മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ആരോഗ്യവകുപ്പിന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.നിലവിൽ, ഡി.വൈ.എസ്.പി ആയിരിക്കും സെല്ലിന്റെ മേധാവിയെങ്കിലും, പിന്നീട് എസ്.പിയ്ക്ക് ചാർജ് കൈമാറാൻ സാധ്യതയുണ്ട്.













Discussion about this post