തിരുവനന്തപുരം: എസ്എപി ക്യാമ്പിലെ തോക്കുകളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകളില്‍ വീഴ്ച പറ്റിയതാണെന്നുമുള്ള വാദവുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ .കണക്കുകളില്‍ വീഴ്ച വരുത്തിയ എസ്എപി ക്യാംപിലെ 11 ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ വകുപ്പ്തല നടപടിയുമെടുക്കും. ഇതോടെ സിഎജി റിപ്പോര്‍ട്ടിന്‍ മേലുള്ള തുടര്‍നടപടികളില്‍ നിന്ന് രക്ഷപെടാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും എആര്‍ ക്യാംപിലുണ്ടെന്നുമാണ് പൊലീസിന്റെ നിലപാട്. 1998 മുതലുള്ള സ്റ്റോക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിലെ വീഴ്ചയാണ് സിഎജി വിമര്‍ശനത്തിന് ഇടയാക്കിയതെന്നും വിശദീകരിക്കുന്നു. ഇത്തരം രേഖകള്‍ പരിശോധിച്ച് അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ തീര്‍ക്കാനാണ് തിരുവനന്തപുരം യൂണിറ്റിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശം.
പ്രതിപക്ഷവും ബിജെപിയും എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ കേന്ദ്ര ഇടപെടലുണ്ടായാല്‍ പ്രതിസന്ധിയിലാകുമെന്നും കണക്കുകൂട്ടുന്നു.
Discussion about this post