കേരള പോലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും 25 തോക്കുകളും 12000-ത്തിൽ അധികം വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജി. പൊതു പ്രവർത്തകൻ ജോർജ് വട്ടുകുളം ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം, ഹർജി കോടതി പരിഗണിക്കും.
നിയമസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിലാണ് കേരള പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന് വ്യക്തമായത്.2019 ഏപ്രിൽ പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, 1996-2018 ഈ കാലഘട്ടത്തിൽ ആയുധങ്ങളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്ന 11 പോലീസുകാർക്ക് നേരെ കേസെടുത്തിരുന്നു.
Discussion about this post