ടെഹ്റാന്: ഇറാനിൽ ഇരുന്നൂറിലധികം പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 210 പേര് മരിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേ സമയം ഇറാനില്‍ 388 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 34 പേര് മരിച്ചതായാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബിബിസ് റിപ്പോര്‍ട്ട് പ്രകാരം ഇതിന്റെ ആറിരിട്ടി മരണം സംഭവിച്ചു എന്നാണ്. ടെഹ്റാന്, ഖ്വാം എന്നിവിടങ്ങളിലാണ് മരണം കൂടുതല്‍ ഉണ്ടായതെന്നും പറയുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കി ഇറാന് വിദേശകാര്യ മന്ത്രാലയം വക്താവ് രംഗത്തെത്തി.
കൊറോണ വൈറസ് ഇതുവരെ 57 രാജ്യത്തായി ബാധിച്ചത് 83,896 പേര്‍ക്ക്. 2867 പേര് മരിച്ചു. ഇതില്‍ 2788 മരണവും പ്രഭവസ്ഥാനമായ ചൈനയിലാണ്. 44 പേരാണ് ചൈനയില്‍ കഴിഞ്ഞദിവസം മരിച്ചത്. ആകെ 78,832 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 36,839 പേര് അസുഖംമാറി ആശുപത്രിവിട്ടു. 8091 പേര് ഗുരുതരാവസ്ഥയിലാണെന്നും ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന് അറിയിച്ചു.
Discussion about this post