കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 2,943 ആയി. 80,151 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹുബൈ പ്രവിശ്യയിലാണ് ഏറ്റവുമധികം മരണമെന്ന് ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമീഷന് അറിയിച്ചു.
ചൈന കഴിഞ്ഞാല്‍ കൂടുതല്‍ മരണമുണ്ടായത് ഇറാനിലാണ്. 77 പേരാണ് ഇവിടെ മരിച്ചത്. ഇറ്റലിയില്‍ 52 പേരും സൗത്ത് കൊറിയയില്‍ 31 പേരും മരിച്ചു. അമേരിക്കയില്‍ മരണം 9 ആയി ഉയര്‍ന്നു. ഇറാനിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.
അതേസമയം, ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇറ്റലിയില്‍ നിന്ന് ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ സഞ്ചാരികളുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.
Discussion about this post