കുപ്രസിദ്ധ വജ്ര വ്യാപാരി നീരവ് മോഡിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും ബ്രിട്ടീഷ് ഹൈക്കോടതി തള്ളി.രാജ്യം വിട്ടു കഴിഞ്ഞാൽ നീരവ് മോഡി കീഴടങ്ങില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും വിശ്വസിക്കാൻ മതിയായ തെളിവുകളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. നീരവ് മോദിയുടെ അഭിഭാഷകൻ തെളിവുകൾ കെട്ടിച്ചമച്ചമയ്ക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് കോടതി ആരോപിച്ചു.
ആദ്യത്തെ ജാമ്യാപേക്ഷയിൽ കെട്ടിവയ്ക്കാൻ തയ്യാറാക്കിയിരുന്നത് 50,000 പൗണ്ടാണെന്നും, എന്നാൽ മൂന്നാമത്തെ ജാമ്യാപേക്ഷയിൽ രണ്ട് മില്യൺ പൗണ്ട് കെട്ടിവയ്ക്കാൻ നീരവ് തയ്യാറാണെന്ന് കാണിച്ചിരുന്നുവെന്നും എടുത്തു പറഞ്ഞ ജഡ്ജി, സമ്പാദ്യം കൈകാര്യം ചെയ്യുന്നതിന് നീരവ് മോഡിക്ക് യാതൊരു വിധ വിലക്കുകളുമില്ലെന്നും നിരീക്ഷിച്ചു.ബ്രിട്ടന്റെ പുറത്തേക്ക് സഞ്ചരിക്കാനുള്ള അനുമതി കൂടിയാണ് നീരവ് മോഡി ജാമ്യാപേക്ഷയിലൂടെ ഉദ്ദേശിക്കുന്നത്.ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിലാണ് നീരവ് മോദിയെ പാർപ്പിച്ചിരിക്കുന്നത്. ജൂൺ 27ന് ആണ് കേസിലെ അടുത്ത വിചാരണ.












Discussion about this post