കേരളത്തിൽ കൊറോണ ബാധയുടെ തിരിച്ചുവരവിനെ തുടർന്ന് മുൻകരുതൽ ശക്തമാക്കി സംഘടനകൾ.കൊറോണയുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ ദയവ് ചെയ്ത് ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശിച്ചു.
കേരളത്തിൽ മൂന്നു പേരെ ബാധിച്ച കൊറോണ വൈറസ് ബാധ,അവസാനിച്ചെന്നു കരുതിയിരിക്കുമ്പോഴാണ് പത്തനംതിട്ടയിൽ അഞ്ചുപേർക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ മൂന്ന് പേർക്കും, അവരുടെ ബന്ധുക്കളായ രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംശയ നിവാരണങ്ങൾക്കും സഹായങ്ങൾക്കുമായി 5 കൺട്രോൾ റൂമുകൾ തുറന്നു.മതപരമായ കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാകലക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്
Discussion about this post