കേരളത്തിൽ 12 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടികൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഏഴാം ക്ലാസ് വരെ സമ്പൂർണ്ണ അവധിയും എട്ട്,ഒൻപത് ക്ലാസ്സുകളിൽ പരീക്ഷ മാത്രവും നടത്താനാണ് സർക്കാർ തീരുമാനം.അവധി ക്ലാസുകൾ, ട്യൂഷൻ ക്ലാസുകൾ എല്ലാം സമ്പൂർണമായി ഒഴിവാക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
രോഗ സ്ഥിരീകരണങ്ങൾ ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ട ജില്ലയിലാണ്. ഏഴു പേർക്കാണ് ഇവിടെ കുറവാണ് സ്ഥിരീകരിച്ചിരിക്കുന്നത്.രോഗം ബാധിച്ച 12 പേരിൽ നാലു പേർ ഇറ്റലിയിൽ നിന്നും വന്നവരാണ്. പൊതു പരിപാടികൾ പൂർണ്ണമായി ഒഴിവാക്കിയ സർക്കാർ, ആൾക്കാർ കൂട്ടം കൂടുന്ന ചടങ്ങുകളെല്ലാം സമ്പൂർണമായി നിരോധിച്ചു.
Discussion about this post