കോവിഡ്-19 വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച അവധിയിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടില്ല. അടിയന്തര സാഹചര്യങ്ങളിൽ ഇതെല്ലാം നേരിട്ട് ശീലിക്കേണ്ടതാണ് മെഡിക്കൽ വിദ്യാർത്ഥികൾ, അതുകൊണ്ടു തന്നെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.
മെഡിക്കൽ കോളേജുകൾ, ഡെന്റൽ കോളേജുകൾ, നഴ്സിങ് കോളേജുകൾ, ആയുഷ് വിഭാഗം എന്നിവയ്ക്ക് അവധിയില്ലെന്നും, വിദ്യാർഥികൾ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് ഈ പ്രതിസന്ധിയിൽ പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം, ആവശ്യമായ സുരക്ഷ നടപടിക്രമങ്ങൾ സ്വീകരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post