ഇന്നലെ രാത്രി ഇറ്റലിയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പത്തു യാത്രക്കാർക്ക് കോവിഡ്-19 രോഗലക്ഷണങ്ങൾ. വിമാനമിറങ്ങിയ 52 പേരിൽ 10 പേർക്കാണ് പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടത്. യാത്രക്കാരെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
ഇറ്റലിയിൽ നിന്നും ഇനിയും യാത്രക്കാർ എത്തുമെന്ന് കരുതുന്നതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിനു പുറമേ ആലുവ, മൂവാറ്റുപുഴ, കരുവേലിപ്പടി എന്നീ സർക്കാർ ആശുപത്രികളിലും അടിയന്തര ചികിത്സാ സഹായങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.
Discussion about this post