ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് മീഡിയാ മാനിയയാണെന്ന രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ദിവസേന നാലു വട്ടമാണ് ശൈലജ പത്രസമ്മേളനം നടത്തുന്നതെന്നും ആരോഗ്യമന്ത്രി ഇമേജ് ബിൽഡിങ് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.കൊറോണയുടെ പശ്ചാത്തലത്തിൽ നിയമസഭ നിർത്തി വയ്ക്കുന്നത് എന്തിനാണെന്ന് ചോദിച്ച ചെന്നിത്തല, അകാരണമായി ജനങ്ങളെ ഭയപ്പെടുത്താൻ മാത്രമേ ഈ നടപടി ഉപകരിക്കൂ എന്നും പറഞ്ഞു.സർക്കാർ നടപടികളിൽ എന്തെങ്കിലും വീഴ്ച പറ്റിക്കഴിഞ്ഞാൽ പ്രതിപക്ഷത്തിന് അതു ചൂണ്ടിക്കാണിക്കാനുള്ള ഒരേ ഒരു വേദി നിയമസഭ മാത്രമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
Discussion about this post