കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം ദുബായിൽ, ഫ്ലാറ്റിൽ കഴിഞ്ഞിരുന്നവരെ നാട്ടിലെത്തിച്ചു.വെള്ളിയാഴ്ച അർധരാത്രിയോടെ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏഴ് പേരടങ്ങിയ സംഘം ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന വേറെ അഞ്ചുപേർ നേരത്തെ തന്നെ കണ്ണൂരിൽ എത്തിയിരുന്നു.
രോഗി നേരിട്ട് ഇടപഴകിയ 15 പേരും ഇപ്പോൾ നിരീക്ഷണത്തിലാണ്.കലക്ടർ അടക്കമുള്ള ജില്ലാ ഭരണകൂടം, ഇവർ ഇടപഴകിയ ആളുകളുടെ രണ്ടാംഘട്ട സമ്പർക്ക പട്ടികയുണ്ടാക്കുകയാണ്.ഇ.പി ജയരാജൻറെ നേതൃത്വത്തിൽ, ഇന്ന് കണ്ണൂരിൽ നടക്കുന്ന യോഗത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യും
Discussion about this post