തൃശ്ശൂരിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് വീട്ടുകാരെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. നഗരത്തിനടുത്ത് മുണ്ടുപാലത്ത് വീട്ടുടമസ്ഥരായ ഡോക്ടറെയും ഭാര്യയെയും ഫ്ലാറ്റ് അസോസിയേഷൻഭാരവാഹികൾ പുറമേ നിന്നും പൂട്ടുകയായിരുന്നു.
ബന്ധനസ്ഥരാക്കപ്പെട്ട ഡോക്ടറും ഭാര്യയും തങ്ങളെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്ന വിവരം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഡോക്ടറും ഭാര്യയും സൗദി അറേബ്യയിലുള്ള ഡോക്ടറായ മകനെ സന്ദർശിച്ചിരുന്നു. ഇവർ ഇന്നലെ മടങ്ങിയെത്തിയതോടെ ഇവർക്ക് കൊറോണയുണ്ടെന്ന അഭ്യൂഹം ഫ്ലാറ്റിൽ പരന്നു. ഇതേ തുടർന്നാണ് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികൾ ഇവരുടെ ഫ്ലാറ്റ് പുറമേ നിന്ന് പൂട്ടിയത്.ഇവരുടെ പരാതിയെ തുടർന്ന് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post