തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യവില്പനശാലകൾ അടക്കില്ലെന്ന് ആവർത്തിച്ച് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. വൈറസിനെതിരെ ജാഗ്രത തുടരുമ്പോഴും കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണം എന്നതാണ് സർക്കാർ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മദ്യശാലയും ഇതുവരെ അടച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
എന്നാൽ മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനം കൊണ്ടു വരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി മന്ത്രി അറിയിച്ചു. നൂറ് ഷോപ്പുകളിൽ വരി നില്‍ക്കുന്നത് ഒഴിവാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ വിന്യസിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടണമെന്ന് ആവശ്യപ്പെട്ട് ലഹരി നിർമ്മാർജ്ജന സമിതി ഹൈക്കോടതിയിൽ ഹർജി നൽകി.
Discussion about this post