തിരുവനന്തപുരം: കൊറോണ ജാഗ്രതാ നിർദ്ദേശങ്ങൾ നിലനിൽക്കെ വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയ വിഷയത്തിൽ ഡോക്ടർ രജിത് കുമാർ കസ്റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. അദ്ദേഹത്തെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറും.
ജാമ്യം കിട്ടാൻ സാദ്ധ്യതയുള്ള വകുപ്പുകൾ പ്രകാരമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എന്നാണ് സൂചന. ജാമ്യം ലഭിച്ചാൽ ഉടൻ ആറ്റിങ്ങലിലേക്ക് തന്നെ മടങ്ങുമെന്നാണ് വിവരം.
ജാഗ്രതാ നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് ആരാധകർ ഡോക്ടർ രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയത്. ഒരു ചാനൽ റിയാലിറ്റി ഷോയിലെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു സ്വീകരണം. വിഷയത്തിൽ എറണാകുളം ജില്ലാ കളക്ടർ ഉൾപ്പെടെ നിരവധി പ്രമുഖർ ശക്തമായി പ്രതികരിച്ചിരുന്നു.
Discussion about this post