ജനതാ കര്‍ഫ്യു പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ സ്വകാര്യ ദുരന്തമെന്ന് പരിഹസിച്ച് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കോറാണ കാലത്തെ ഇന്ത്യയുടെ സ്വകാര്യ ദുരന്തം എന്ന പേരില്‍ റിയാസ് നരേന്ദ്രമോദിയുടെ ചിത്രം സഹിതം ഫേസ്ബുക്ക് കുറിപ്പിട്ടത്.കേരളത്തിന്റെ സ്വകാര്യ അഹങ്കാരം എന്ന കുറിപ്പിന് താഴെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
ഞായറാഴ്ച ജനങ്ങള്‍ സ്വയമേവ ജനതാ കര്‍ഫ്യുവില്‍ അണി ചേരണമെന്നും, അഞ്ച് മണിയ്ക്ക് ബാല്‍ക്കണിയില്‍ നിരന്ന് നിന്ന് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. രാജ്യമെമ്പാടുമുള്ള ആക്ടിവിസ്റ്റുകളും പ്രമുഖരും മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിക്കുന്ന കുറിപ്പുമായി റിയാസ് രംഗത്തെത്തിയത്.
https://www.facebook.com/PAMuhammadRiyas/photos/a.351599175042697/1402768843259053/?type=3&theater
വലിയ വിമര്‍ശനമാണ് മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. രാജ്യത്തെ പ്രധാനമന്ത്രിയെ പരിഹസിക്കുന്ന റിയാസ് രാജ്യത്തെ ദുരന്തമാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ തിരിച്ചടി. റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.










Discussion about this post