തലസ്ഥാനനഗരിയിൽ നിയന്ത്രണങ്ങൾ കടുക്കുന്നു. തിരുവനന്തപുരത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് വിലക്കി ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്.
ക്ഷേത്രങ്ങൾ പള്ളികൾ മുതലായ ആരാധനാലയങ്ങൾ, ഉത്സവങ്ങൾ ആഘോഷങ്ങൾ,സമ്മേളനങ്ങൾ എന്നിങ്ങനെയുള്ള പൊതുപരിപാടികളിൽ ഒന്നും തന്നെ അമ്പതിൽ കൂടുതൽ ആളുകൾ കൂട്ടം ചേരാൻ പാടില്ല.ദുരന്തനിവാരണ നിയമപ്രകാരം ഇറക്കിയ ഈ ഉത്തരവ് ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കാൻ വകുപ്പ് ഉണ്ടെന്നും ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ തന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post