കേരളത്തിൽ 12 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.എറണാകുളം കണ്ണൂർ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും, കാസർകോട് ജില്ലയിൽ ആറ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, രോഗബാധയെ തുടർന്ന്, കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ കഴിയുന്ന ആൾക്കാരുടെ എണ്ണം 49 ആയി.
രോഗം ബാധിച്ചവരെല്ലാം തന്നെ ഗൾഫിൽ നിന്നെത്തിയവരാണ്.കൊറോണ ബാധയുടെ പേരിൽ സംസ്ഥാനത്ത് അമ്പതിനായിരത്തിലധികം ആൾക്കാർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ 228 പേർ പല ആശുപത്രികളിലായി ഐസൊലേഷൻ വാർഡുകളിലാണ് കഴിയുന്നത്.
Discussion about this post