സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന കൊറോണ ബാധ വകവയ്ക്കാതെ മദ്യപന്മാർ. കോഴിക്കോട് നിരോധനാജ്ഞ നിലനിൽക്കുന്ന ബിവറേജസിനു മുന്നിൽ നീണ്ട നിരയും ജനക്കൂട്ടവും.നിരോധനാജ്ഞ ലംഘിച്ച് ഇവിടങ്ങളിൽ തടിച്ചുകൂടിയ ആളുകളെ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.
ഒരു കടയിൽ അഞ്ചിലധികം പേർ കൂടി നിൽക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്, പക്ഷേ, ഇരുന്നൂറിലധികം ആൾക്കാരാണ് ബീവറേജിനു മുന്നിൽ ഉണ്ടായിരുന്നത്. ഇതോടെയാണ് പോലീസ് ലാത്തി വീശിയത്.
കോവിഡ്-19 വൈറസ് വ്യാപിക്കുന്നത് തടയാൻ ആയി കോഴിക്കോട് കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.പൊതു പരിപാടികൾക്കും മതപരമായ ചടങ്ങുകൾക്കും ആളുകൾ കൂട്ടം കൂടുന്നതിനും കനത്ത വിലക്കേർപ്പെടുത്തിയിട്ടുണ്ട്.













Discussion about this post