വിദേശത്തു നിന്നെത്തി ആരുമറിയാതെ ഹോട്ടലിൽ ഒളിച്ച് താമസിച്ചിരുന്ന പ്രവാസികൾക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശികൾ വയനാട് മേപ്പാടിയിൽ ഉള്ള ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ അതിർത്തി ജില്ലയായ വയനാട് അതീവ ജാഗ്രതയിലാണ്.
കോവിഡ് രോഗം ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, വയനാട് ജില്ലയിലേക്കുള്ള ആളുകളുടെ പ്രവേശന നിയന്ത്രണത്തിന് പിന്നാലെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്. അടിയന്തര ആവശ്യങ്ങൾക്ക് അല്ലാതെ ജില്ലയിൽ പ്രവേശിക്കാൻ നടത്തുന്നവരെ അധികൃതർ തിരിച്ചയക്കുകയാണ്.
Discussion about this post