മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ.ഹരികുമാർ അന്തരിച്ചു. ഇന്നലെ അർധരാത്രിയോടെ തൃശൂരുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രസിദ്ധ കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ മകനായിരുന്നു അന്തരിച്ച ഹരികുമാർ.
കൽക്കട്ട സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹരികുമാർ,ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.ദിനോസറിന്റെ കുട്ടി എന്ന ചെറുകഥാ സമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.1988-ൽ ഇതിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.പത്മരാജൻ പുരസ്കാരം, നാലപ്പാടൻ പുരസ്കാരം എന്നീ ബഹുമതികളും ഹരികുമാറിനെ തേടിയെത്തിയിട്ടുണ്ട്.ആസക്തിയുടെ അഗ്നിനാളങ്ങൾ, ഉറങ്ങുന്ന സർപ്പങ്ങൾ, ഒരു കുടുംബ പുരാണം തുടങ്ങി ഇരുപതിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.













Discussion about this post