മാർച്ച് 31 വരെ കേരള സർക്കാർ ലോൺ പ്രഖ്യാപിച്ചതോടെ ആളുകൾക്ക് പുറത്തിറങ്ങാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാർ പാസ് ഏർപ്പെടുത്തി. പച്ചക്കറി പലചരക്ക് മെഡിക്കൽ സ്റ്റോർ,ടെലിഫോൺ ജീവനക്കാർ തുടങ്ങി പുറത്തിറങ്ങേണ്ട അത്യാവശ്യമുള്ള എല്ലാവർക്കും സർക്കാർ പാസ് നൽകും.
സ്വകാര്യവാഹനങ്ങൾ അത്യാവശ്യങ്ങൾക്ക് നിരത്തിലിറക്കുന്നവർ സത്യവാങ്മൂലം നൽകണം. വിവരങ്ങളെല്ലാം പോലീസ് പരിശോധിക്കുമെന്നും തെറ്റായ വിവരങ്ങൾ നൽകിയാൽ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡി.ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു.ആളുകൾ പുറത്തിറങ്ങി നടക്കുന്നതു പ്രോത്സാഹിപ്പിക്കാതിരിക്കാനും പരമാവധി വീടുകളിൽ തന്നെ ഇരുത്താനുമാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നതെന്ന് ഡി.ജി.പി വ്യക്തമാക്കി.
Discussion about this post